ഡല്‍ഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ നാളെ ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ ഇന്നലെ നോട്ടീസ് അയച്ചിരിക്കുന്നത്. കെജ്‍രിവാളിന്റെ സ്റ്റാഫിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണിൽ കെജ്‍രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തിയെന്ന് സ്റ്റാഫ് മൊഴി നൽകിയതായിട്ടായിരുന്നു റിപ്പോർട്ട്.
2021–22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് കേസ്. മദ്യ ലോബികളിൽ നിന്ന് കൈക്കൂലി വാങ്ങി അവർക്കനുകൂലമായി നയം രൂപീകരിച്ചുവെന്നാണ് ആരോപണം. മദ്യ നയത്തിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ ഇത് പിൻവലിച്ചിരുന്നു. ഫെബ്രുവരി 26നാണ് കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായത്. ഇപ്പോൾ തിഹാർ ജയിലിലാണ് അദ്ദേഹം. സിബിഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ അദ്ദേഹം.
English Summary;Liquor Policy Case; CBI will question Arvind Kejriwal tomorrow
You may also like this video