മദ്യനയ അഴിമതിക്കേസില്‍ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അദ്ദേഹത്തെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ആണ് ഇഡി തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഈ ഡി ആവശ്യപ്രകാരം വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഏപ്രിൽ ഒന്നു വരെയാണ് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. ഏപ്രിൽ ഒന്നിന് കെജ്‍രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കേസിൽ മാപ്പുസാക്ഷിയായ ശരത് റെഡി ബിജെപിക്ക് 55 കോടി രൂപ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവന നൽകിയത് അന്വേഷിക്കാൻ കോടതി ഉത്തരവിടണം എന്നതാണ് ആം ആദ്മി കോടതിയിൽ ഉന്നയിച്ചത്. അതേസമയം മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കേസിൽ കഴിയുന്ന തെലുങ്കാന മുൻ മുഖ്യമന്ത്രി കെ സി ആർ ന്റെ മകൾ കവിതയുടെ ഇടക്കാല ജാമ്യ ഹർജിയും ഏപ്രിൽ ഒന്നിന് പരിഗണിക്കും.ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ രണ്ട് പേരെ ഇഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
English Summary:Liquor policy corruption case; Arvind Kejriwal’s interrogation will continue today
You may also like this video