ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്‍റ് അറസ്റ്റ് ചോദ്യം ചെയ്തു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ ഏപ്രിൽ രണ്ടിന് മുമ്പ് മറുപടി നൽകാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടത്.
ഹർജിയില്‍ ഇന്ന് അന്തിമ തീർപ്പ് ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ ജൂഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ മാസം 15വരെയാണ് റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. അതിനിടെ ഇന്നലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
English Summary:Liquor policy corruption case; The court will hear Arvind Kejriwal’s plea today
You may also like this video