ദേശീയ തലത്തില്‍ മദ്യ നിരോധനം നടപ്പാക്കാന്‍ കേന്ദ്രം നയരൂപീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി നിരാകരിച്ചത്.
കണ്‍കറണ്ട് ലിസ്റ്റില്‍പ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിന് വേണമെങ്കില്‍ നയരൂപീകരണം നടത്താവുന്നതേയുള്ളൂ. സംസ്ഥാന തലത്തിലും ഇക്കാര്യത്തില്‍ നിയമങ്ങളുണ്ട്. അതിനാല്‍ കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പല സംസ്ഥാനങ്ങളും അവരുടെ വരുമാനത്തിനായി ആശ്രയിക്കുന്നത് മദ്യ വില്പനയെയാണ്. ഈ വരുമാനംകൊണ്ടല്ലേ സാമൂഹ്യ ഉന്നമനം സാധ്യമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കേസ് തള്ളുമെന്ന് വ്യക്തമാക്കിയതോടെ വിനിയോഗ് പരിവാര്‍ ട്രസ്റ്റ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
English Summary: Liquor Prohibition: Petition dismissed
You may like this video also