Site icon Janayugom Online

മദ്യനയ അഴിമതി: കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

k kavitha

ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 20വരെ നീട്ടി. സിബിഐയും,ഇഡിയും എടുത്ത കേസുകളില്‍ ജാമ്യം തേടി കവിത സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു.

ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 15നാണ് കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഹൈദിരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രീല്‍ 11ന് സിബിഐയും അവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹിമദ്യനയത്തിൽ ദക്ഷിണേന്ത്യൻലോബിയെയും ആംആദ്‌മി പാർടിയെയും ബന്ധിപ്പിച്ച കണ്ണിയാണ്‌ കെ കവിതയെന്നാണ്‌ സിബിഐയുടെയും ഇഡിയുടെയും ആരോപണം. 

എന്നാൽ, രാഷ്ട്രീയപ്രേരിതമായി കേസിൽ കുടുക്കുകയായിരുന്നെന്നാണ്‌ കവിതയുടെ പ്രതികരണം.ഡൽഹി മദ്യനയക്കേസിൽ ജാമ്യംതേടി ബിആർഎസ്‌ നേതാവ്‌ കെ കവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇഡി നിലപാട്‌ തേടിയിരുന്നു. ഈ മാസം 24ന് ഹർജി പരിഗണിക്കും. 

Eng­lish Summary:
Liquor scam: K Kav­i­ta’s judi­cial cus­tody extended

You may also like this video:

Exit mobile version