Site iconSite icon Janayugom Online

മദ്യനയ അഴിമതി: കെജ്രിവാളിന്റെ ഹര്‍ജി മേയ് 15 പരിഗണിക്കും

മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്തമാസം 15 ന് പരിഗണിക്കും . ഇഡി അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി അടുത്ത മാസം 15 പരിഗണിക്കുമെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് , മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എന്‍ഫോഴ്സമെന്റ് ഡയറക്റേറ്റ് കെജ്രിവാളിനെ മാര്‍ച്ച് 21 അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിനെ ചോദ്യം ചെയ്ത കെജ്രിവാള്‍ പ്രത്യേക ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്ന് ഇഡി അഭിഭാഷകന്‍ വാദിച്ചു. ഈ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയതാണ്. 

ഇതിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. നേരത്തെ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഇഡി അറസ്റ്റിനെത്തുടര്‍ന്ന് കെജ്രിവാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. 

Eng­lish Summary:Liquor scam: Kejri­wal’s plea to be heard on May 15
You may also like this video

Exit mobile version