Site iconSite icon Janayugom Online

ലക്ഷ്യദ്വീപില്‍ മദ്യം വിളമ്പാം; ഉത്തരവിറക്കി കലക്ടര്‍, പിന്നാലെ പ്രതിഷേധം

കേന്ദ്രഭരണ പ്രദേശമായ ലക്ഷ്യദ്വീപില്‍ മദ്യം വിതരണം ചെയ്യാൻ അനുമതി. 10 ദ്വീപുകളീലെ ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി ദ്വീപ് കലക്ടര്‍ ഡോ. ആര്‍ ഗിരി ശങ്കര്‍ നല്‍കുകയായിരുന്നു. കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം മദ്യം വില്‍ക്കാൻ പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ വിതരണം ചെയ്യാണ അനുമതിയുള്ളുവെന്നും മദ്യത്തിന്റെ കൃത്യമായ സ്‌റ്റോക്ക് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. എന്നാല്‍ വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ മദ്യവിതരണം ആരംഭിക്കാന്‍ ഏറെക്കാലമായി നീക്കമുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കൂടാതെ ബുധനാഴ്ചകളില്‍ ‘വാഹന നിരോധന ദിനം’ ആയി ഭരണകൂടം പ്രഖ്യാപിച്ചതും വൻ വിവാദത്തിനാണ് വഴിവച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമ്മര്‍പ്പിക്കുകയും ചെയ്തു. 

Exit mobile version