കണ്ണൂര്‍ പാറക്കണ്ടി ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം കവര്‍ന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമല്‍(37), രവീന്ദ്രനായക് (27) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ എട്ടിന് വൈകീട്ട് 6.45ഓടെയായിരുന്നു കവര്‍ച്ച. ഔട്ട്ലെറ്റിന്റെ പ്രീമിയര്‍ കൗണ്ടറിലെത്തിയ ഇവര്‍ 7,330 രൂപ വിലയുള്ള 750 മില്ലിയുടെ മൂന്ന് കുപ്പി മദ്യമാണ് മോഷ്ടിച്ചത്.
ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

