കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുടെ 2022 ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2022 ൽ 17 അവധി ദിനങ്ങളും 41 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.
അവധി ദിനങ്ങൾ: ജനുവരി 26: റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് : മഹാശിവരാത്രി, ഏപ്രിൽ 14: മഹാവീരജയന്തി, ഏപ്രിൽ 15: ദുഃഖവെള്ളി, മെയ് രണ്ട്: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), മെയ് 16: ബുദ്ധപൂർണിമ, ജുലായ് ഒൻപത് : ഈദുൽസുഹ (ബക്രീദ്) ഓഗസ്റ്റ് എട്ട് : മുഹറം, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 19: ജന്മാഷ്ടമി, സെപ്തംബർ എട്ട് : തിരുവോണം
ഒക്ടോബർ രണ്ട് : ഗാന്ധിജയന്തി, ഒക്ടോബർ അഞ്ച് : വിജയ ദശമി, ഒക്ടോബർ എട്ട് : മിലാദി ഷെരീഫ് (നബിദിനം), ഒക്ടോബർ 24: ദീപാവലി. നവംബർ എട്ട് : ഗുരുനാനാക്ക്ജയന്തി. ഡിസംബർ 25: ക്രിസ്തുമസ്.
ഇതിൽ മെയ് രണ്ട് : ഈദുൽ ഫിത്വർ, ജുലായ് ഒൻപത് : ഈദുൽസുഹ (ബക്രീദ്), ഓഗസ്റ്റ് എട്ട് : മുഹറം, ഒക്ടോബർ എട്ട്: മിലാദി ഷെരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവൺമെന്റ് ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്ന് തന്നെയായിരിക്കും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കും അവധി.
English Summary: List of Central Government Offices in Kerala for Holidays 2022 has been published
You may like this video also