Site icon Janayugom Online

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫന്‍

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. സിയാദ് കോക്കർ മാറിയ ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ പ്രസിഡന്റ് സ്ഥാനത്തു വരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

കഴിഞ്ഞ് അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്. ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്കും, എവർഷൈൻ മണി സെക്രട്ടറി സ്ഥാനത്തേക്കും മുരളി മുവീസ് ഉടമ വി പി മാധവൻ നായർ ട്രഷറർ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

മാജിക് ഫ്രെയിംസ് എന്ന നിർമാണ‑വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011 ൽ ട്രാഫിക് എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രം​ഗത്ത് എത്തുന്നത്. ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍ നിര നിർമാണക്കമ്പനികളിലൊന്നായി മാറി. 

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചായിരുന്നു. 

Eng­lish Summary:Listin Stephen as pres­i­dent of Film Dis­trib­u­tors Association

You may also like this video

Exit mobile version