Site iconSite icon Janayugom Online

സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു

സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം ആർ ഹയർസെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ ഉദിനൂർ തടിയൻ കൊവ്വലിലെ വാസു ചോറോട് മാസ്റ്റർ (80) അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി മെമ്പർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹോസ്ദുർഗ്ഗ് താലൂക്ക് പ്രസിഡൻ്റ്, കാസർകോട് ജില്ല കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർകോട് ജില്ല പ്രസിഡൻ്റ്, കെ പി ടി യു ചെറുവത്തൂർ ഉപജില്ല പ്രസിഡൻ്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരത്തിനർഹമായ മെഫിസ്റ്റോ ഫിലസ്, നാടക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട റിസറക്ഷൻ നാടകത്തിൻ്റെ രചയിതാവ് കൂടിയാണ്. 

ഭാര്യ: പി ചന്ദ്രമതി (റിട്ട. അധ്യാപിക, ഉദിനൂർ എടച്ചാക്കൈ എയുപി സ്കൂൾ). മക്കൾ: ഡോ. സുരഭീ ചന്ദ്ര (മെഡിക്കൽ ഓഫീസർ, ഔഷധി, പിലാത്തറ), സുർജിത്ത് ബസു (അധ്യാപകൻ, കോളേജ് ഓഫ് കൊമേഴ്സ് കണ്ണൂർ). മരുമക്കൾ: കെ രതീഷ് (അധ്യാപകൻ, ചെറുതാഴം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ), അശ്വതി കെ (പരിയാരം). സഹോദരങ്ങൾ: കൃഷ്ണൻ പി കെ (റിട്ട കോടതി ജീവനക്കാരൻ, വടകര), കുമാരൻ പി കെ (ബേക്കറി ഉടമ, വടകര), കൗസല്യ പി കെ (ചെന്നൈ).

Eng­lish Summary:Literary and speak­er Vasu Chorod passed away
You may also like this video

Exit mobile version