ഗിരി അൻസേര ലൈവിന്റെയും കളേഴ്സ് ഓഫ് വെനീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ‘ഗ്ലാൻസ് — 2022’ തത്സമയ വരയും ചിത്ര പ്രദർശനവും തുടങ്ങി. ചടങ്ങില്‍ ആർട്ടിസ്റ്റ് രാകേഷ് അൻസേര അദ്ധ്യക്ഷനായി.
ജലഛായ വിദഗ്ദ്ധൻ ചിത്രകാരൻ വിനേഷ് വി മോഹനൻ ഉദ്ഘാടനം ചെയ്തു. മെയ് 8 വരെ പ്രദർശനം നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ പ്രവേശനം ഉണ്ടായിരിക്കും. ചിത്രകാരൻ ഡോ. സിറിയക്ക് ജോജി, ഗാനഭൂഷണം സിസ്റ്റർ കെ പുഷ്പലത എന്നിവർ പ്രസംഗിച്ചു. ബോഷിബ ഷിബു സ്വാഗതവും കോ- ഓഡിനേറ്റർ ആർട്ടിസ്റ്റ് മിനു മോഹൻ നന്ദിയും പറഞ്ഞു.