Site iconSite icon Janayugom Online

മുണ്ടക്കൈയില്‍ റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; പരിശോധന തുടരുന്നു

വയനാട് ഉരുള്‍പൊട്ടല്‍ നടന്ന മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്‌നല്‍ റഡാറില്‍ ലഭിച്ചിരുന്നു. ലഭിച്ചത് സ്ഥിരതയുള്ള സിഗ്നലെന്ന് സ്ഥിരീകരണം. ഇത് മനുഷ്യജീവന്‍ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണു കുഴിച്ചുകൊണ്ടിരിക്കുകയാണ്. സിഗ്‌നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സിയാണ് പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച് സ്ഥലത്ത് ദത്യം തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിക്കുന്നത്. സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടാണ് പരിശോധന തുടരുന്നത്.

Eng­lish Sum­ma­ry: Live pres­ence in Mundakai, radar inspec­tion; Test­ing continues
You may also like this video

Exit mobile version