Site iconSite icon Janayugom Online

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

സ്പെയിനിലെ സമോറയിൽ വെച്ച് നടന്ന കാറപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട(28) മരിച്ചു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്. സഹോദരൻ ആന്ദ്രേയുമൊത്ത്(26) കാറിൽ സഞ്ചരിക്കവേ എ‑52 ഹൈവേയിൽ നിന്ന് കാർ തെന്നിമാറി തീപിടിച്ചാണ് അപകടമുണ്ടായത്. 

2020 മുതൽ ലിവർപൂളിനായി കളിച്ച ജോട്ട, ക്ലബ്ബിനായി ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗീസ് ദേശീയ ടീമിനായി 49-ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം, യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ പോർച്ചുഗൽ സ്ക്വാഡിലെ പ്രധാന അംഗം കൂടിയായിരുന്നു. കഴിഞ്ഞ ജൂൺ 22‑നായിരുന്നു ജോട്ടയുടെ വിവാഹം. 

Exit mobile version