വയനാട് അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജയരാജിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതില്‍നിന്നാണ് ലോണ്‍ ആപ്പിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്ന സംശയമുയര്‍ന്നത്.
അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും ചിത്രങ്ങളും അജയരാജിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് വന്നതായാണ് സൂചന.
അജയരാജ് 5000 രൂപ ഓണ്‍ലൈന്‍ വായ്പ എടുത്തിരുന്നതായുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ ഫോണിലേക്ക് വന്ന സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അജയരാജിന്റെ മരണശേഷം പൊലീസ് ഈ അജ്ഞാത നമ്പറിലേക്ക് ചാറ്റ് ചെയ്തപ്പോഴാണ് വായ്പയെടുത്തതായുള്ള സന്ദേശം ലഭിക്കുന്നത്. ഇതോടെ ഇയാള്‍ മരിച്ചതായി പൊലീസ് അറിയിച്ചു. അതോടെ അപ്പുറത്തെയാള്‍ പൊട്ടിച്ചിരിക്കുന്ന വിധത്തില്‍ സന്ദേശമയക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സന്ദേശങ്ങള്‍ വന്നത്. മോശം പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: loan app threat; A young man committed suicide in Wayanad
You may also like this video