പൊതുമേഖലാ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ എബിജി ഷിപ്യാര്‍ഡ് മുന്‍ എംഡിമാര്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് പ്രതികള്‍ നടത്തിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയാണ് എബിജി ഷിപ്യാര്‍ഡ്. വിമാനത്താവളം വഴിയോ മറ്റ് അതിര്‍ത്തി വഴിയോ എബിജി കമ്പനി ഉടമകളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും നിയമ നടപടികള്‍ നേരിടുന്നവരാണ് ഇവരെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
എബിജി ഷിപ്യാര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗർവാൾ, അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ, മറ്റൊരു കമ്പനിയായ എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ ഫെബ്രുവരി ഏഴിനാണ് കേസെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ല എന്നാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
English Summary: Loan fraud: Lookout notice against former shipyard MDs
You may like this video also