വായ്പ്പത്തട്ടിപ്പില്‍ മുസ്ലീംലീഗ് നേതാവിനെതിരെ വിജിലന്‍സ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്.
ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായില്‍ ഭൂമി വില കൂട്ടികാണിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് അറിയിച്ചു.