Site icon Janayugom Online

വായ്‌പാ തിരിച്ചടവ്‌: പ്രമാണം വിട്ടുനൽകാൻ വൈകിയാൽ ദിവസം 5000 പിഴ

വായ്പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനല്‍കുന്നതിന് കാലപരിധി നിശ്ചയിച്ച ആര്‍ബിഐ ഉത്തരവ് വെള്ളി മുതല്‍ പ്രാബല്യത്തില്‍. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാര്‍ത്ഥ് പ്രമാണങ്ങള്‍ ബാങ്ക് തിരികെ നല്‍കണം. വൈകുന്ന ഒരോദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരും.

പ്രമാണം നഷ്ടപ്പെടുകയോ ഭാഗീകമായോ പൂര്‍ണമായോ നാശമുണ്ടാകുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനു പുറമേ അംഗീകൃത പകര്‍പ്പ് ലഭിക്കുന്നതിന് ഇടപാടുകാരനെ സഹായിക്കണം .അനുബന്ധ ചെലവുകളും വഹിക്കണം. ഇത്‌ പൂർത്തിയാക്കാൻ 30 ദിവസംകൂടി അനുവദിക്കും. 60 ദിവസത്തിനുശേഷം കാലതാമസത്തിനുള്ള പിഴ കണക്കാക്കും. ബാങ്കുകൾ, സഹകരണ ബാങ്കുകൾ, നോൺ ബാങ്കിങ്‌ ഫിനാൻസ് കമ്പനികൾ, ഹൗസിങ്‌ ഫിനാൻസ് കമ്പനികൾ എന്നിവയ്‌ക്കുൾപ്പെടെ ഉത്തരവ്‌ ബാധകമാണ്‌

Eng­lish Summary:
Loan repay­ment: 5000 per day penal­ty for late release of document

You may also like this video:

Exit mobile version