വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരന്തബാധിത പ്രദേശത്തെ എസ്‌സി,എസ്‌ടി വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്തവരുടെ വായ്പകൾ എഴുതിത്തള്ളി. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ദുരന്തത്തിനിരയായവരുടെ വായ്പാ കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു.