Site iconSite icon Janayugom Online

കോവിഡ്‌ മറികടന്ന്‌ തദ്ദേശസ്ഥാപനങ്ങൾ ; പദ്ധതി ചെലവ്‌ 33.01 ശതമാനം

കോവിഡ്‌ പ്രതിസന്ധിക്കിടയിലും തദ്ദേശസ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച നേട്ടത്തിലേക്ക്‌. 2021–-22ലെ വാർഷിക പദ്ധതിച്ചെലവ്‌ 33.01 ശതമാനമായി. ഡിസംബർ 16 വരെയുള്ള കണക്കാണിത്‌. ട്രഷറികളിൽ സമർപ്പിച്ച ബില്ലുകൾകൂടി ചേർത്താൽ ഇത്‌ 34.13 ശതമാനമാണ്.

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും തദ്ദേശസ്ഥാപനങ്ങൾ അതിവേഗമാണ്‌ ഈ നേട്ടം കൈവരിച്ചത്‌. മാർച്ച്‌ 31നകം പദ്ധതിച്ചെലവ്‌ പൂർണ തോതിലെത്തിക്കാനുള്ള പ്രവർത്തനമാണ്‌ നടത്തുന്നത്‌. പഞ്ചായത്തുകളിൽ 36.92, ബ്ലോക്ക്‌ പഞ്ചായത്ത്‌ 31.62, ജില്ലാ പഞ്ചായത്ത്‌ 21.89, മുനിസിപ്പാലിറ്റി 28.93, കോർപറേഷൻ 34.82 എന്നിങ്ങനെയാണ്‌ കണക്ക്‌.

ജില്ലാടിസ്ഥാനത്തിൽ കൂടുതൽ തൃശൂരിലും (37.20) കുറവ്‌ ഇടുക്കിയിലും (29.94) ആണ്‌. 70.55 കോടിരൂപയുടെ 3471 ബിൽ ട്രഷറിയിലുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പദ്ധതിച്ചെലവ്‌ നാമമാത്രമായിരുന്നു. 2014–-15ൽ ഇത്‌ 25.47 ശതമാനംമാത്രം.

എൽഡിഎഫ്‌ സർക്കാരിൽ ഇത്‌ കൂടി. 2017–-18ൽ 30.09, 2018–-19ൽ 53.38 ആയും ഉയർന്നു. എന്നാൽ പ്രളയം, ഉരുൾപൊട്ടൽ, കാലവർഷം തുടങ്ങിയവ കാരണം 2019–-20 സാമ്പത്തികവർഷം 35.84 ശതമാനമായി കുറഞ്ഞു. 2020–-21ൽ പദ്ധതിച്ചെലവ്‌ 47.40 ശതമാനമായി കൂടി. എന്നാൽ, കോവിഡിനെത്തുടർന്നാണ്‌ 2021–-22ൽ 33.01 ശതമാനമായത്‌.

Eng­lish Sum­ma­ry: Local bod­ies beyond Kovid; Project Expen­di­ture: 33.01%

You may also like this video:

Exit mobile version