Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എസ്ഐആര്‍ നീട്ടിവെച്ചേക്കും

കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വോട്ടര്‍പ്പട്ടികയുടെ തീവ്ര പുനപരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റൊരു ഘട്ടത്തിലാകും എസ്ഐആര്‍ നടത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് .

എസ്‌ഐആറിന്റെ ഒരുക്കമെന്ന നിലയിൽ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കമീഷൻ വിളിച്ചുചേർത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ്‌ മുൻനിർത്തി കേരളത്തിൽ എസ്‌ഐആർ നീട്ടിവെയ്‌ക്കണമെന്ന അഭ്യർഥന സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറായ രത്തൻ ഖേൽക്കർ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളടക്കം 10–15 സംസ്ഥാനങ്ങളിൽ ആദ്യ ഘട്ടത്തിൽ എസ്‌ഐആർ നടത്താനാണ്‌ കമീഷൻ പദ്ധതിയിടുന്നത്‌.

Exit mobile version