Site iconSite icon Janayugom Online

തദ്ദേശ വോട്ടർ പട്ടിക; 2.68 കോടി വോട്ടർമാർ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ഭിന്നലിംഗക്കാരുമാണുള്ളത്.
സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി ചേർക്കുന്നതിന് അപേക്ഷിച്ച 57,640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27,374 പുരുഷൻമാരും 30,266 സ്ത്രീകളുമാണുള്ളത്. 

941 ഗ്രാമ പഞ്ചായത്തുകളിലെ 15,962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനുവരി ഒന്ന് യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക കഴിഞ്ഞ മാസം എട്ടിന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ 1,31,78,517പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ഭിന്നലിംഗക്കാരും കൂടി 2,76,70,536 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. 

Eng­lish Sum­ma­ry: Local body Elec­toral Roll; 2.68 crore voters

you may also like this video

Exit mobile version