Site icon Janayugom Online

തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയം; ഓർഡിനൻസുകൾ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗളാണ് ഓര്‍ഡിനന്‍സ് കൈമാറിയത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയത്തിനുള്ള ഓർഡിനൻസിന് അനുമതി നൽകിയത്. 

Eng­lish Summary:Local body ward rede­lin­eation; The ordi­nances have been hand­ed over to the Elec­tion Commission
You may also like this video

Exit mobile version