Site icon Janayugom Online

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപ്പഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരാണ് ഉണ്ടായിരുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Eng­lish Sum­ma­ry: Local by-elec­tions: 75 per cent turnout

You may like this video also

Exit mobile version