സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 15 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് 11 സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളും നേടാനായി. 28 വാര്‍ഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയം നേടി. സിപിഐ സ്ഥാനാര്‍ത്ഥി അലി പി എം ആണ് ഇവിടെ വിജയിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ(എം)ലെ ബീന രാജീവ് ഇവിടെ വിജയിച്ചത്. കോട്ടയം പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം വാര്‍ഡില്‍ സിപിഐയിലെ ജോസിന അന്ന ജോസ് വിജയിച്ചു. എൽഡിഎഫി ല്‍ സിപിഐ (എം) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും ആര്‍എസ്‌പിക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. മൂന്ന് സീറ്റുകളില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം നേടാനായി.
English Summary;Local by-elections; LDF with great success
You may also like this video