Site iconSite icon Janayugom Online

തദ്ദേശ വോട്ടര്‍പ്പട്ടിക ; ആദ്യ ദിനം പേര് ചേര്‍ക്കാന്‍ 2285 അപേക്ഷ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ആദ്യ ദിവസമായ തിങ്കളാഴ്ച അപേക്ഷിച്ചത് 2,285 പേര്‍. 83 പേർ തിരുത്തലിനും 266 പേർ വാർഡ്‌ മാറ്റുന്നതിനും 69 പേർ പേര്‌ ഒഴിവാക്കുന്നതിനും അപേക്ഷ നൽകി. കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലുമുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. പേര് ചേര്‍ക്കാനുദ്ദേശിക്കുന്നവര്‍ ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്, ഭാഗം നമ്പർ എന്നിവ തെരഞ്ഞെടുക്കുക. വോട്ടർ പട്ടികയിലുള്ള അയൽവാസിയുടെയോ കുടുംബാംഗത്തിന്റെയോ സീരിയൽ നമ്പർ കൊടുത്ത ശേഷം വോട്ടറുടെയും രക്ഷകർത്താവിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുക.വോട്ടറുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്‌ത്‌ പ്രൊസീഡ്‌ ക്ലിക്ക് ചെയ്യുകനൽകിയ വിവരങ്ങൾ സ്ക്രീനിൽ കാണാം. ശരിയാണെങ്കിൽ കൺഫേം ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ സമർപ്പിച്ച അപേക്ഷ കാണാം. പകർപ്പും അപ്പോൾ തന്നെ ഡ‍ൗൺലോഡ്‌ ചെയ്യാം.

മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് പേര് ചേര്‍ക്കാന്‍ നെയിം ഇൻക്ലൂഷൻ ക്ലിക്ക്‌ ചെയ്യുക. ശേഷം നിലവിലെ വോട്ടർ പട്ടികയിൽ പേര്‌ ഉൾപ്പെട്ടിട്ടുണ്ട്‌ എന്ന ബട്ടണിൽ ക്ലിക്ക്‌ ചെയ്യുക വോട്ടറുടെ എസ്‌ഇസി ഐഡി നമ്പർ നൽകി സബ്‌മിറ്റ്‌ ക്ലിക്ക് ചെയ്യുക. നിലവിലെ വിവരങ്ങൾ സ്ക്രീനിൽ ലഭിക്കും , പുതിയ തദ്ദേശ സ്ഥാപനത്തിലേക്കുള്ള അപേക്ഷ സബ്‌മിറ്റ്‌ ചെയ്യുക,അപേക്ഷകൾ ഇആർഒ അംഗീകരിക്കുന്നതോടെ മുമ്പ്‌ ഉൾപ്പെട്ടിരുന്ന തദ്ദേശ സ്ഥാപനത്തിലെ ഇആർഒക്ക്‌ ഡിലീഷൻ റിക്വസ്റ്റ്‌ സ്വയമേ അയക്കപ്പെടും. അവിടുത്തെ പേര്‌ നീക്കുന്നതിന്‌ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

തിരുത്തലുകള്‍ക്ക് വോട്ടറുടെ എസ്‌ഇസി ഐഡി നമ്പർ നൽകി ഗെറ്റ്‌ ഡേറ്റ ക്ലിക്ക് ചെയ്യുക, നിലവിലെ വിവരങ്ങൾ സ്‌ക്രീനിന്റെ ഇടത്‌ വശത്ത്‌ ലഭിക്കും. വേണ്ട തിരുത്തലുകൾ വലതുവശത്തെ കോളത്തിൽ ചേർക്കാം. ശേഷം സബ്‌മിറ്റ്‌ ക്ലിക്ക്‌ ചെയ്യുക. ഫോട്ടോ ആണ്‌ മാറ്റേണ്ടതെങ്കിൽ ചേഞ്ച്‌ ഫോട്ടോ ക്ലിക്ക്‌ ചെയ്‌ത്‌ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യണം. വാര്‍ഡ്, തദ്ദേശ സ്ഥാപനം മാറ്റാന്‍ വോട്ടറുടെ എസ്‌ഇസി ഐഡി നമ്പർ നൽകി ഗെറ്റ്‌ ഡേറ്റ ക്ലിക്ക് ചെയ്യുക, നിലവിലെ വിവരങ്ങൾ സ്‌ക്രീനിന്റെ ഇടത്‌ വശത്ത്‌ ലഭിക്കും. വരുത്തേണ്ട മാറ്റം വലതുവശത്തെ കോളത്തിൽ നൽകി സബ്‌മിറ്റ്‌ ക്ലിക്ക്‌ ചെയ്യുക. 

Exit mobile version