Site iconSite icon Janayugom Online

പ്രളയത്തിൽ മണൽ നിറഞ്ഞ് പുഴകൾ; വെള്ളപ്പൊക്ക ഭീഷണിയിൽ നാട്ടുകാർ

അടുത്ത കാലങ്ങളിലുണ്ടായ പ്രളയങ്ങൾ ദുരിതത്തിലാക്കിയത് കാർഷിക മേഖലയെ മാത്രമല്ല പുഴകളുടെ ഘടനയെ കൂടിയാണ്. അടുപ്പിച്ചുണ്ടായ പ്രളയങ്ങളിൽ ജില്ലയിലെ പുഴകളിലാകെ മണൽ നിറഞ്ഞു. ഇതോടെ പലയിടത്തും പുഴകളിലെ ആഴം കുറഞ്ഞിട്ടുണ്ട്. ഇത് വെളളപ്പൊക്ക ഭീഷണിക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.

മൂവാറ്റുപുഴയാറിലെ വെള്ളൂർ, മുളക്കുളം പഞ്ചായത്തുകളിലും, പിറവം മുനിസിപ്പാലിറ്റിയിലൂടെയും ഒഴുകുന്ന പ്രദേശങ്ങളിലാണു കോടിക്കണക്കിനു രൂപയുടെ മണൽ വന്നടിഞ്ഞ് കിടക്കുന്നത്. കിഴക്കൻ മേഖലകളിൽ പമ്പയിലെയും മണിമലയാറ്റിലെയുമൊക്കെ സ്ഥിതിയും വ്യത്യസ്തമല്ല. മണൽ വന്നടിഞ്ഞതോടെ പുഴയിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുകയാണ്. ഇതു മൂലം താഴ്ന്ന മേഖലകളിൽ പാടശേഖരങ്ങളിലെ വെള്ളം വറ്റാത്തതു കൃഷിയെയും ബാധിച്ചിരിക്കുകയാണ്.

നിലവിൽ പഞ്ചായത്തുകൾക്കു മണൽ വാരാൻ അനുമതി നൽകാത്തത് മൂലം പുഴകളിലെ മണൽ നീക്കം ചെയ്യാനാവാത്ത സ്ഥിതിയാണ്. എട്ടു വർഷമായി പുഴയിലെ മണൽ വാരിയിട്ട്. മണൽ വാരൽ നിരോധിച്ചതോടെ ആയിരക്കണക്കിനു തൊഴിലാളികൾക്കാണു തൊഴിൽ നഷ്ടമായത്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ചു പഠനം നടത്തി മണൽ വാരാൻ ജിയോളജി വകുപ്പു നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

eng­lish sum­ma­ry; Locals at risk of floods

you may also like this video;

Exit mobile version