Site iconSite icon Janayugom Online

കാൺപൂരിൽ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് പ്രതിഷേധം

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കാൺപൂരിലെ ഒരു ഗോശാലയിൽ പശുവിന്റെ മാംസം കണ്ടെത്തിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

മുറിക്കുള്ളിൽ ചാക്കിൽ സൂക്ഷിച്ച നിലയില്‍ മാംസവും പശുവിന്റെ തല ഗോശാലയ്ക്ക് പുറത്തുള്ള അഴുക്കുചാലിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് അഞ്ജാതര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നത് കണ്ടെതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Locals irked over cow slaugh­ter in Uttar Pradesh’s Kanpur

You may also like this video;

Exit mobile version