മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. ഇതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ പുലിയെക്കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.