Site icon Janayugom Online

ലോക്ഡൗണ്‍ പാര്‍ട്ടി: പാർലമെന്റിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ

ഡൗണിങ് സ്ട്രീറ്റ് പാര്‍ട്ടി സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ബ്രിട്ടീഷ് പാർലമെന്റിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും അദേഹം പറഞ്ഞു. ലോക്ഡൗൺ കാലത്ത് മദ്യ സൽക്കാരം നടത്തിയതിൽ ബോറിസ് ജോണ്‍സണിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മെയില്‍ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും, സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. 

റിപ്പോര്‍ട്ട് പുറത്തുവന്നതോ­­ടെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ബോറിസ് ജോ­ൺസണിന്റെ രാജിയ്ക്കായുള്ള ആവശ്യം ശക്തമാകുകയാണ്. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നേരത്തെയും ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:Lockdown par­ty: Boris John­son apol­o­gizes in parliament
You may also like this video

Exit mobile version