ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ജാവലിന്‍ താരം മനു ഡി പിക്ക് നാല് വര്‍ഷം വിലക്ക്. ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻ പ്രീ അത്‍ലറ്റിക്സ് പോരാട്ടത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ് മനു. 2024 ഏപ്രിലില്‍ ബംഗളൂരുവിൽ നടന്ന അത്‌ലറ്റിക്സ് മീറ്റില്‍ 81.91 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് താരം വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ മീഥെയ്ൽ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യം കണ്ടെത്തി. നാഡ നേരത്തെ താരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മനു ആറാം സ്ഥാനത്തെത്തിയിരുന്നു.

