Site iconSite icon Janayugom Online

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു.വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുമായി പോയ ട്രെയിനാണ് പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.

പരുക്കേറ്റ 60 പേരിൽ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. അപകടത്തിൽപ്പെട്ട രണ്ടു ട്രെയിനുകളും വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ജോലിക്കായി കൊണ്ടുവന്നതാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.

Exit mobile version