Site iconSite icon Janayugom Online

ലോജിസ്റ്റിക്സ് സൂചിക: നേട്ടം കൈവരിച്ച് കേരളം

ഈ വര്‍ഷത്തെ ലോജിസ്റ്റിക്സ് സൂചികയില്‍ നേട്ടം കൈവരിച്ച് കേരളം. കയറ്റുമതിയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യക്ഷമതയുടെ സൂചകമാണ് ലോജിസ്റ്റിക്സ് സൂചിക. റാങ്കിങ്ങില്‍ അതിവേഗം മുന്നേറുന്നവര്‍ എന്ന വിഭാഗത്തിലാണ് കേരളം നേട്ടം കൈവരിച്ചത്. കേരളത്തിനു പുറമെ പുതുച്ചേരി, സിക്കിം, ത്രിപുര, മധ്യപ്രദേശ് , രാജസ്ഥാന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങള്‍. നേട്ടം കൈവരിച്ചവരുടെ വിഭാഗത്തില്‍ ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത് എന്നിവ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങള്‍ ഇടം നേടി.

ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, മിസോറം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ലഡാക്ക്, നാഗാലാന്‍ഡ്, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസ്പയേഴ്സ് എന്ന വിഭാഗത്തിലാണ് ഈ സംസ്ഥാനങ്ങള്‍ നേട്ടം കൈവരിച്ചത്. 2018ലാണ് ആദ്യമായി ലോജിസ്റ്റിക്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല.
ഒരു ഉല്പന്നം ഉല്പാദനകേന്ദ്രത്തില്‍നിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ പക്കല്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജ്മെന്റ് കഴിവിനെയാണ് ലോജിസ്റ്റിക്സ് സൂചിക അര്‍ത്ഥമാക്കുന്നത്.

Eng­lish Sum­ma­ry: Logis­tics index
You may also like this video

Exit mobile version