Site iconSite icon Janayugom Online

ലോഗോ പ്രകാശനം ചെയ്തു

എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ,
ട്രെയിനിങ്ങുകൾ , ഡിജിറ്റൽമാർക്കറ്റിംഗ്, മൈൻഡ് മാസ്റ്ററി വർക്ഷോപ്പുകൾ, തൊഴിൽരഹിതരായവർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് [ win­way mas­tery mak­ers] നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്‌റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ,ബെറ്റ ഗ്രൂപ്പ് ചെയർമാൻ ജെ രാജ്മോഹൻ പിള്ള, സെറീന ബോട്ടിക് ഫൗണ്ടർ ഷീല ജെയിംസ്, ബിഗ് ബോസ് സ്റ്റാർ ശോഭ വിശ്വനാഥ്,ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് .പി രാജ്, നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ ഷംന എസ്, സജീഷ് ആർ എൻ എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry ; Logo released

You may also like this video

Exit mobile version