Site iconSite icon Janayugom Online

ക്രിസ്‌മസ് അവധി ഇല്ലാതെ ലോക്ഭവൻ; വാജ്പേയിയുടെ ജന്മദിനാഘോഷത്തിൽ ജീവനക്കാർ നാളെ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവ്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്‌മസ് അവധി റദ്ദാക്കിയതിനു പിന്നാലെ വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിൽ എല്ലാ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ലോക്ഭവൻ കൺട്രോളർ ഉത്തരവിട്ടു. ക്രിസ്‌മസ് ദിനമായ നാളെ എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്നും ആഘോഷങ്ങളിൽ പങ്കുചേരണമെന്നുമാണ് നിർദ്ദേശം. അവധി റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് ജീവനക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വാജ്‌പേയിയുടെ ജന്മദിനം സുഭരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Exit mobile version