Site icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഏഴോ എട്ടോ ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് സൂചന. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിന് മുമ്പ് പുതിയ സഭ നിലവില്‍ വരണം.

ആന്ധ്രാ പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ള മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ സംസ്ഥാന സന്ദര്‍ശനങ്ങള്‍ കഴിഞ്ഞയാഴ്ചയോടെ പൂര്‍ത്തിയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവര്‍ ഇന്നലെ ചുമതലയേറ്റു.

Eng­lish Sum­ma­ry: Lok Sab­ha elec­tion announce­ment today

You may also like this video

Exit mobile version