ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളില്‍ തീരുമാനം. യുഡിഎഫില്‍ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളില്‍ നിലവിലെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും, അബ്ദുസമദ് സമദാനിയും മത്സരിക്കും. എന്നാല്‍ ഇരുവരുടേയും മണ്ഡലങ്ങളില്‍ മാറ്റമുണ്ടാകും നിലവില്‍ മലപ്പുറം എംപിയാണ് അബ്ദുസമദ് സമദാനി.
ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി എംപിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയില്‍ രണ്ടാം സീറ്റ് നല്‍കാനാണ് യുഡിഎഫിലെ ധാരണയെന്നാണ് വിവരം.
ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിക്കും. ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി വി അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം. നിലവില്‍ കൊല്ലത്തും കോട്ടയത്തും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജാണ് കോട്ടയത്തെ യുഡിഎഫ്. സ്ഥാനാര്‍ഥി. കൊല്ലത്ത് ആര്‍എസ്പിയുടെ സിറ്റിങ് എംപി. എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് ടിക്കറ്റില്‍ വീണ്ടും ജനവിധി തേടും.
English Summary:
Lok Sabha Election: Constituencies of Muslim League candidates may change
You may also like this video: