Site iconSite icon Janayugom Online

ലോക് സഭ തെരഞ്ഞെടുപ്പ് ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് തെളിഞ്ഞു: അമര്‍ത്യസെന്‍

ലോക് സഭ തെരഞ്ഞെടുപ്പോടെ ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്ന് തെളിഞ്ഞതായി സാമ്പത്തിക വിദഗ്ധനും നോബെല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍. മതിനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ രാഷ്ട്രീയമായി തുറന്ന മനസോടെ ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഹിന്ദുരാഷ്ടമായി മാറ്റനുള്ള ആശയം ഉചിതമല്ല. ഏതിന്റെ പ്രതികരണമാണ് ലോക് സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കോടികള്‍ ചെലവഴിച്ചാണ് അയോധ്യയില്‍ രാമക്ഷേത്രം പണിത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പോലും ബിജെപി പരാജയപ്പെട്ടത് ജനവികാരം എത് തരത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കാട്ടിത്തരുന്ന വിഷയമാണ്.

ഗാന്ധിയുടെയും ടാഗോറിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും നാട്ടില്‍ ഇത്തരം വിഷലിപ്തമായ കാര്യങ്ങള്‍ നടക്കാന്‍ പാടില്ല. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന കപട ഹിന്ദുത്വമല്ല ഇന്ത്യയുടെ ആത്മവ്. ഇന്ത്യയുടെ സത്വം മാറ്റാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. ബ്രിട്ടിഷുകാരുടെ സമയത്ത് നടന്നത് പോലെ വിചാരണ കൂടാതെ ജനങ്ങളെ തടങ്കലില്‍ പാര്‍പ്പിക്കുന്ന പ്രവണത ഏറിവരുന്നതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Lok Sab­ha elec­tions have proved that India is not a Hin­du state: Amartyasen

You may also like this video

Exit mobile version