Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ്: കോയമ്പത്തൂരില്‍നിന്ന് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടന്‍ കമൽഹാസൻ. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും മക്കൾ നീതി മയ്യം നടത്തിയിരുന്നു. അതിലെല്ലാം കമൽഹാസൻ പങ്കാളിയായിരുന്നു.
കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കവെ പറഞ്ഞു. 

അതേസമയം ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കമൽ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിനു തയാറായിരിക്കണം എന്നു കമൽ ഹാസൻ നേരത്തെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.അതേസമയം ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശം നേരത്തെ പെരിയാർ അടക്കമുള്ളവർ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് ഉദയനിധിക്കു പരോക്ഷമായ പിന്തുണയും അദ്ദേഹം നൽകിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒന്നരലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും കോയമ്പത്തൂർ സൗത്തിൽ കമൽ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടത്. 

Eng­lish Sum­ma­ry: Lok Sab­ha elec­tions: Kamal Haasan will con­test from Coimbatore

You may also like this video

Exit mobile version