Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ് ;മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല

മുസ്ലീംലീഗിന് പാര്‍ലമെന്റിലേക്ക് മൂന്നാംസീറ്റില്ല. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനത്തിന് കോണ്‍ഗ്രസില്‍ ധാരണ.ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലീംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്ന് മുസ്ലീം ലീഗിന് മൂന്നാം സീറ്റ് വേണമെന്നതായിരുന്നു ആവശ്യം. 

വയനാട്, കണ്ണൂര്‍, വടകര സീറ്റുകള്‍ ആയിരുന്നു മുസ്ലീം ലീഗ് കണ്ണുവെച്ചിരുന്നത്. ഇല്ലെങ്കില്‍ സമവായ ഫോര്‍മുലയായി രാജ്യസഭാ സീറ്റ് വേണമെന്നും മുസ്ലീം ലീഗ് മുന്നോട്ടുവെച്ചിരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.പാണക്കാട് സാദിഖലി തങ്ങള്‍ പ്രതിപക്ഷ നേതാവുമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്.

അടുത്ത യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം വൈകുന്നതിനാലാണ് യുഡിഎഫ് യോഗം വൈകിയിരുന്നത്. അടുത്ത യോഗത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Eng­lish Summary:
Lok Sab­ha elec­tions: Mus­lim League does not have a third seat

You may also like this video:

Exit mobile version