Site iconSite icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍: മധ്യപ്രദേശിൽ കമൽനാഥിന്റെ അടുത്ത സഹായി ബിജെപിയിൽ ചേർന്നു

kamalnathkamalnath

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ അടുത്ത അനുയായിയും പ്രതിപക്ഷമായ കോൺഗ്രസിന്റെ മറ്റ് ചില നേതാക്കളും തിങ്കളാഴ്ച ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു.

ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയും ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന കോണ്‍ഗ്രസ് നേതാക്കളില്‍പ്പെടുന്നു. മുൻ കോൺഗ്രസ് വക്താവ് കൂടിയായ സയ്യിദ് സഫർ ഭോപ്പാലിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെയും പാർട്ടി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മയുടെയും സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. 

ഛിന്ദ്വാര സ്വദേശിയായ സഫർ, കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ അടുത്ത അനുയായിയായാണ്. സഫറിനെ കൂടാതെ എംപി കോൺഗ്രസ് ജനറൽ സെക്രട്ടറി മനീഷ ദുബെ, മറ്റ് ചില പാർട്ടി നേതാക്കളും ബിഎസ്പിയുടെ സംസ്ഥാന ഇൻചാർജ് റാംസഖ വർമയും ബിജെപിയിൽ ചേർന്നു. 

ഈ മാസം ആദ്യം മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ധാർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി എന്നിവരും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു.

Eng­lish Sum­ma­ry: Lok Sab­ha elec­tions on the doorstep: Kamal Nath’s close aide joins BJP in Mad­hya Pradesh

You may also like this video

Exit mobile version