ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കും. അമേഠിയിലെയും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ അമേഠിയിലും മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
രാഹുൽ വയനാട്ടിലും ജനവിധി തേടിയിട്ടുണ്ട്. നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.
English Summary: Lok Sabha Elections: Rahul Gandhi will contest from Rae Bareli
You may also like this video