Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ് ; മൂന്നാംഘട്ട പോളിംങ് ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ പോളിംങ് ആരംഭിച്ചു. പത്ത് സംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 93 ലോക്സഭാ മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.1351 സ്ഥാനാര്‍ത്ഥികല്‍ രംഗത്തുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും ഡമ്മിയുടെയും പത്രിക കള്ളുകളും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പിന്‍വിലിക്കുകയും ചെയ്തതോടെ ബിജെപി എതിരില്ലാതെ ജയിച്ച സൂറത്തൊഴികെ ഗുജറാത്തിലെ 25മണ്ഡലവുംമൂന്നാം ഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തും. അസമില്‍നാല്,ബീഹാറില്‍ അഞ്ച്, ഛത്തീസ് ഗഢില്‍ ഏഴ്,ഗോവയില്‍ രണ്ട്,കര്‍ണാടകത്തില്‍ 14, മധ്യപ്രദേശില്‍ ഒമ്പത്, മഹാരാഷ്ടയില്‍ 11,ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളും ദാമന്‍-ദിയു,ദാദ്രനഗര്‍ ഹാവേലി മണ്ഡലങ്ങളിലുമാണ് വിധിയെഴുത്ത്.

ഏപ്രിൽ 26ന്‌ നടക്കേണ്ടിയിരുന്ന പോളിങ്‌ ബിഎസ്‌പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന്‌ മാറ്റിയ മധ്യപ്രദേശിലെ ബേതുൽ മണ്ഡലവും ബൂത്തിലെത്തും. ജമ്മുകശ്‌മീരിലെ അനന്ത്‌നാഗ്‌–-രജൗരി മണ്ഡലത്തിൽ പോളിങ്‌ മെയ്‌ 25ലേക്ക്‌ മാറ്റി.ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വോട്ട് രേഖപ്പെടുത്തി.

Eng­lish Summary:
Lok Sab­ha Elec­tions; The third phase of polling has started

You may also like this video:

Exit mobile version