Site iconSite icon Janayugom Online

ലോക കേരള സഭ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാന്‍ കഴിയുന്ന വേദികൂടിയാണ്: മന്ത്രി വീണാ ജോര്‍ജ്

ലോക കേരള സഭ എന്നാല്‍ വിജയിച്ച പ്രവാസികളുടെ കഥകള്‍ പറയുന്ന വേദി മാത്രമല്ലെന്നും പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാന്‍ കഴിയുന്ന ഒരു വേദികൂടി ആണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരുന്നു കഴിക്കാന്‍ വേണ്ടി എച്ചില്‍ കഴിച്ചത് ഉള്‍പ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്ത് എന്ന യുവതി ലോക കേരള സഭയില്‍ പങ്കുവച്ചപ്പോള്‍ അത് നോവുന്ന വേദനയായി മാറിയെന്ന് വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം.
31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന് വഴി കാട്ടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ്.

Eng­lish Summary:Loka Ker­ala Sab­ha is also a plat­form where hope of expa­tri­ate life can be shared: Min­is­ter Veena George

You may also like this video

Exit mobile version