അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല വി സി കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്.മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഐ സാജു നല്‍കിയ പാരിത ലോകായുക്ത ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
പരാതി പ്രഥമദൃഷ്ടാ നിലനില്‍ക്കുമെന്ന് ലോകായുക്ത പറയുന്നു. അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വിസി കെ ശിവപ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ജി. ഗോപിൻ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

