Site iconSite icon Janayugom Online

സ്ത്രീ​ക​ളും, അ​മി​ത വ​ണ്ണ​മു​ള്ള​വ​രും കോ​വി​ഡിന്റെ അന​ന്ത​ര​ഫ​ല​ങ്ങ​ളി​ൽ ​നി​ന്ന് സു​ഖം പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വ്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് .……

covidcovid

കോ​വി​ഡ് ബാധിച്ച് ഗു​രു​ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും കോവിഡ് വിട്ട് മാറിയതിന് ശേഷവും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. കോ​വി​ഡി​ൻറെ പ്ര​ഭാ​വം വി​ല​യി​രു​ത്താ​നാ​യി യു​കെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് റി​സ​ർ​ച്ച് പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആ​ശു​പ​ത്രി വാ​സം ക​ഴി​ഞ്ഞ് 12 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ നേ​രി​യ പു​രോ​ഗ​തി കാ​ണി​ക്കു​ന്ന​ത്. എന്നാല്‍ പലരിലും ഇപ്പോഴും ക​ടു​ത്ത ക്ഷീ​ണം, പേ​ശീ​വേ​ദ​ന, ഉ​റ​ക്ക​ക്കു​റ​വ്, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പ​ഠ​ന​ത്തി​ൽ വ്യക്തമാക്കുന്നു.

തു​ട​ർ​ച്ച​യാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് തൊ​ഴി​ൽ വി​പ​ണി​ക​ളെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. യു​കെ​യി​ൽ ത​ന്നെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന​ത് ഗു​രു​ത​രാ​വ​സ്ഥയിലേക്കാണ് വഴി ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കോ​വി​ഡ് ഗു​രു​ത​ര​മാ​യ​വ​രി​ൽ നേ​രി​യ ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ അന​ന്ത​ര​ഫ​ല​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. സ്ത്രീ​ക​ളും അ​മി​ത വ​ണ്ണ​മു​ള്ള​വ​രും കോ​വി​ഡി​ൻറെ അ​ന്ത​ര​ഫ​ല​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും തെ​ളി​വു​ക​ൾ സ്ഥിരീകരിക്കുന്നു.
eng­lish sum­ma­ry; Long Covid Patients Face Fatigue, Poor Sleep Even After One Year
you may also like this video;

Exit mobile version