Site iconSite icon Janayugom Online

ദീര്‍ഘദൂര ട്രെയിനുകള്‍ കൂട്ടിയിടിച്ചു: മൂന്ന് കോച്ചുകള്‍ പാളം തെറ്റി

derailderail

മുംബൈയില്‍ രണ്ട് ദീർഘദൂര ട്രെയിനുകൾ കൂട്ടിയിച്ചു. സിഎസ്എംടി മുംബൈയ്ക്കും കർണാടകയിലെ ഗദഗ് ജംഗ്ഷനും ഇടയിൽ ഓടുന്ന ഗദഗ് എക്സ്പ്രസും ദാദറിനും പോണ്ടിച്ചേരിക്കും ഇടയിൽ ഓടുന്ന ചാലൂക്യ പുതുച്ചേരി എക്സ്പ്രസും മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂട്ടിയിടിയിൽ ചാലൂക്യ പുതുച്ചേരി എക്‌സ്‌പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. രാത്രി 9.45ഓടെയാണ് സംഭവം. ചാലൂക്യ എക്‌സ്പ്രസ് ദാദറിൽ നിന്ന് പുറപ്പെട്ടതാണ് ട്രെയിനെന്ന് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ ട്രാക്കിൽ അതിവേഗത്തിൽ വന്ന ഗദഗ് എക്‌സ്‌പ്രസ് ചാലൂക്യ എക്‌സ്‌പ്രസിന്റെ പിൻ കോച്ചുകളിൽ ഇടിച്ചുകയറുകയായിരുന്നു.

മുംബൈയിൽ നിന്ന് ഗദഗ് എക്‌സ്പ്രസിന് റെഡ് സിഗ്നൽ നൽകിയെങ്കിലും ട്രെയിൻ നിർത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Long-dis­tance trains col­lide: Three coach­es derail

You may line this video also

Exit mobile version