Site iconSite icon Janayugom Online

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

വിചാരണ നടത്താതെ ആളുകളെ ദീര്‍ഘകാലം തടവിലിടാനുള്ള അധികാരം എന്‍ഫോഴ്സെമെന്റ് ഡയറക്ടറേററിന് ഇല്ലെന്ന് സുപ്രീംകോടതി.ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതി നിരീക്ഷണം.കുറ്റങ്ങള്‍ ചുമത്താതെ 13 മാസത്തിലേറെയായി ഒരാളെ ജയിലിലിടുന്നത് ശരിയായ നടപടിയില്ല. വിചാരണ നടത്താതെ ഇങ്ങനെ ജയിലിലിടാന്‍ കഴിയില്ല. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വിഎന്‍ ഭട്ടി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. ഡല‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനോയ് ബാബു അറസ്റ്റിലാത്. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസറ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. 

സിബിഐ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാല്‍ ഇഡികേസില്‍ ജാമ്യം തേടിയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡല്‍ഹി മദ്യനയത്തില്‍ വ്യവസായികള്‍ക്ക് അനുകൂലമായ ഭേദഗതികള്‍ കൊണ്ടുവന്നതിന് ലഭിച്ച കോഴപ്പണം വെളുപ്പിച്ചത് ബിനോയ് ബാബു മുഖേനയാണെന്നാണ് ഇഡി ആരോപണം 

Eng­lish Summary:
Long term impris­on­ment with­out tri­al; ED has no jurisdiction

You may also like this video:

Exit mobile version