ഫ്രാൻസിലെ വിഖ്യാത ലൂവ്ര് മ്യൂസിയത്തിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികളെക്കൂടി പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി പാരീസിൽ വെച്ചാണ് ഇവർ പിടിയിലായത്. നേരത്തെ, രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്നും പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിൽ മോഷണം നടന്നത്. അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയൻ്റെ കിരീടം ഉൾപ്പെടെ 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളാണ് കളവ് പോയത്. മോഷണം പോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ കൂടി പിടിയിൽ

