Site icon Janayugom Online

പാലായില്‍ തടിലോറി മറിഞ്ഞ് അപകടമുണ്ടായ അതേസ്ഥലത്ത് വീണ്ടും ലോറി മറിഞ്ഞു: ക്ലീനര്‍ മരിച്ചു

പാലാ റോഡിൽ കരിങ്കുന്നം നെല്ലാപ്പാറയിൽ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ബംഗാള്‍ സ്വദേശി രഞ്ജിത്(30) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശിയായ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ വച്ച് നിയന്ത്രണം വിട്ട വാഹനം ഇരുപതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയില്‍ നിന്ന് ആക്രി സാധനങ്ങള്‍ കയറ്റി ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവര്‍ക്ക് കാലിന് ഗുരുതര പരിക്കുണ്ട്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തടി ലോറി മറിഞ്ഞതിന് സമീപമാണ് അപകടമുണ്ടായത്.

 

Eng­lish Sum­ma­ry: lor­ry over­tund and clean­er died in Pala

You may like this video also

Exit mobile version